ആർസിബി വിക്ടറി പരേഡ്; ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഉന്തിലും തള്ളിലും ഏഴു മരണം
ബെംഗളൂരു(Bengaluru): റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ 2025 വിജയം ആഘോഷിക്കുന്നതിനിടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലുംപെട്ട് ഏഴ് മരണം. രിച്ചവരിൽ ഒരാൾ സ്ത്രീയാണ്. 15 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ബോധരഹിതരായി നിലത്തുവീണ് ആളുകൾ ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് മരിച്ചത്. ടീം അംഗങ്ങൾ വിജയ റാലിയായി വരുന്നതിന് മുൻപ് തന്നെ സ്റ്റേഡിയത്തിലേക്ക് ആളുകളെ കയറ്റാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഉന്തുംതള്ളുമുണ്ടായത്.
Highlights: RC B Victory Parade; Seven killed in stampede near Chinnaswamy Vaidya