NationalTop Stories

കൊവിഡ് കേസുകള്‍ ഉയരുന്നു: ഇന്ന് മോക്ക് ഡ്രില്‍ നടത്തും

ന്യൂ ഡല്‍ഹി (New Delhi): കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ ആശുപത്രികളിലെ സജ്ജീകരണങ്ങള്‍ സജ്ജമാണെന്ന് വിലയിരുത്തുന്ന മോക്ക് ഡ്രില്‍ ഇന്ന് നടത്താനാണ് നിര്‍ദേശം.

24 മണിക്കൂറിനിടെ 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4,302. 24 മണിക്കൂറിനുള്ളില്‍ 7 മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം 4 പേര്‍ മരിച്ചു. സജീവ രോഗികള്‍ ഏറ്റവുമധികം കേരളത്തിലാണ് (1373). സംസ്ഥാനങ്ങളോട് ഓക്സിജന്‍, ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍, അവശ്യമരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Highlights: Covid cases rise: Mock drill to be conducted today

error: