പെരുന്നാൾ സമ്മാനം, കുത്തനെ ഇടിഞ്ഞ് സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. തുടർച്ചയായാ നാല് ദിവസത്തെ വർധനവിന് ശേഷം ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് ഒറ്റയടിക്ക് 1200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 71840 രൂപ.
ജൂൺ തുടങ്ങിയതിന്ശേഷം 1,680 രൂപയോളമാണ് സ്വർണത്തിന് വർധിച്ചത്. ഇന്നത്തെ വമ്പൻ ഇടിവ് വിവാഹ വിപണിക്ക് ഉണർവേകും. ഇന്ന് രു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 150 രൂപ കുറഞ്ഞു. ഇന്നത്തെ വില 8980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 125 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7365 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 113 രൂപയാണ്