Sports

ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി, കോച്ച് ഗൗതം ഗംഭീർ നാട്ടിലേക്ക് മടങ്ങി


ലണ്ടൻ(Landon): ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് ദിവസങ്ങൾ മാത്രം ബാ ക്കിയിരിക്കെ ഇന്ത്യൻ ടീം കൊച്ചായ ഗൗതം ഗംഭീർ നാട്ടിലേക്ക് മടങ്ങി. അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ടാണ് ഗംഭീർ നാട്ടിലേക്ക് മട ങ്ങിയത് എന്നാണ് വിവരം.

കഴിഞ്ഞ ആഴ്ച‌യാണ് ഗംഭീർ ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടന ത്തിനായി പോയത്. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് ഗം ഭീറിന്റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗംഭീറിന്റെ അമ്മ ഇപ്പോഴും ഐസിയുവിൽ തന്നെ തുടരുകയാണ്.

ജൂൺ 20ന് തുടങ്ങുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ഗംഭീർ ഇംഗ്ലണ്ടിൽ തിരിച്ചെ ത്തുമോ എന്ന കാര്യം വ്യക്തമല്ല. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലുള്ളത്.

Highlights: India suffers setback before first Test, coach Gautam Gambhir returns home

error: