Kerala

നീറ്റ് യുജി: കേരളത്തിൽ ഒന്നാമത് 109ാം റാങ്കോടെ കോഴിക്കോട് സ്വദേശി ദീപ്‍നിയ

തിരുവനന്തപുരം(Thiruvananthapuram): നീറ്റ് യുജി പരീക്ഷയിൽ കേരളത്തിൽ നിന്നും പരീക്ഷ എഴുതിയവരിൽ ഒന്നാമത് എത്തിയത് ദീപ്‍നിയ ഡി ബിയാണ്. കോഴിക്കോട് സ്വദേശി ദീപ്‍നിയ 109ആം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ നേടിയത്. പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിലാണ് ദീപ്‍നിയ പരിശീലനം നേടിയത്. കേരളത്തിൽ നിന്ന് മറ്റ് ആരും ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ടില്ല.

ആകെ 22,09,318 പേരാണ് ഇത്തവണ നീറ്റ് യുജി പരീക്ഷയെഴുതിയത്. 12,36,531 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയവരിൽ 73,328 പേർ യോഗ്യത നേടി. രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. മധ്യപ്രദേശിൽ നിന്നുള്ള ഉത്‌കർഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്‌ണ ജോഷിക്കാണ് മൂന്നാം റാങ്ക്. ആദ്യ പത്ത് റാങ്കിലെ പെണ്‍കുട്ടി അഞ്ചാം റാങ്ക് നേടിയ ദൽഹി സ്വദേശി അവിക അഗർവാളാണ്.

Highlights:NEET UG: Kozhikode native Deepniya tops Kerala with 109th rank

error: