ഒരു നാടിനെ ലഹരി വിമുക്തമാക്കിയ കഥ: ബാഡ് ബോയ്സ് ഉടൻ ഒടിടിയിൽ
സംസ്ഥാനത്ത് വർധിച്ചുവരുന്ന അതിക്രമങ്ങൾക്ക് സിനിമയും കാരണമാവുന്നുവെന്ന വാർത്തകളാണ് ഈയിടെയായി പുറത്തുവരുന്നത്.
ഈ അവസരത്തിൽ തന്റെയൊരു സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നുവെന്ന് അറിയിച്ച് സംവിധായകൻ ഒമർ ലുലു പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ബാഡ് ബോയ്സ് എന്ന ചിത്രമാണ് ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്ന് ഒമർ ലുലു അറിയിച്ചത്. ‘ഒരു നാടിനെ ലഹരി വിമുക്തമാക്കിയ കഥ പറയുന്ന ‘ബാഡ് ബോയ്സ്’ ഉടൻ ഒടിടിയിൽ’ എത്തുന്നു. എന്നാണ് പോസ്റ്റ്.
ഒരു നാടിനെ ലഹരി വിമുക്തമാക്കിയ കഥ പറയുന്ന ബാഡ് ബോയ്സ് ഉടൻ ഒടിടിയിൽ’, എന്നായിരുന്നു ഒമറിന്റെ പോസ്റ്റ്. ഒപ്പം #saynotodrugs എന്ന ഹാഷ്ടാഗും ഉണ്ട്. ‘ഈ നാടിനെ ലഹരിയെന്ന വിപത്തിൽ നിന്ന് രക്ഷിച്ച് നമ്മുക്ക് ഒരു Drug free Society ഉണ്ടാക്കണം’, എന്നു ട്രെയിലർ പങ്കിട്ട് ഒമർ കുറിച്ചു. റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ചിത്രമാണ് ബാഡ് ബോയ്സ്.
തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ചിത്രം അബാം മൂവീസിന്‍റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിച്ചത്. ഈ ചിത്രത്തിൽ ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ശരത് സഭ, രവീന്ദ്രൻ, മല്ലിക സുകുമാരൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.