HighlightsKerala

കഴകത്തിന്റെ ജോലി ചെയ്യുന്നതിനാണ് ഒരാളെ നിയമിച്ചത്, അതിനുള്ള സ്വാതന്ത്ര്യം വേണം’; കെ രാധാകൃഷ്ണന്‍

തൃശൂര്‍: ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചന ആക്ഷേപത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ.

കഴകത്തിന്റെ ജോലി ചെയ്യുന്നതിനാണ് പത്തു മാസത്തേക്ക് ഒരാളെ നിയമിച്ചത്. അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട ആളുകൾ കൃത്യമായി ഈ പ്രശ്നത്തിൽ നടപടി സ്വകരിക്കണം.ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ മാറ്റിനിർത്തുക എന്നത് എവിടെ നടന്നാലും അത് തെറ്റ് തന്നെയാണ്. മനുവാദ സിദ്ധാന്തം വീണ്ടും പുനഃസ്ഥാപിക്കുന്ന ശ്രമമാണ് രാജ്യത്ത് നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിചേർത്തു. അതിനെ പിന്തുണയ്ക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങളെ തള്ളിപ്പറയണം എന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

error: