റോട്ട്വീലർ VS കോബ്ര, വൈറലൈയി ഇൻസ്റ്റഗ്രാം വീഡിയോ
ഒരു റോട്ട്വീലർ മൂർഖനെ ആക്രമിക്കുന്ന ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ കീഴടക്കുന്നത്.
സംഭവം വൈറലായതോടെ ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് വീഡിയോ. ഒരു പൂന്തോട്ടത്തിൽ വളർത്തുനായയും പാമ്പും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇൻസ്റ്റാഗ്രാം റീലിൽ പകർത്തിയിരിക്കുന്നത്.
ഉടമ പൂന്തോട്ടത്തിൽ പ്രവേശിച്ച് നായ പാമ്പിന് നേരെ കുരയ്ക്കുന്നത് റെക്കോർഡു ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നായയെ ശാന്തമാക്കാൻ ഉടമ ശ്രമിച്ചിട്ടും, നായ അനുസരിക്കുന്നില്ല. പക്ഷേ പാമ്പിനെ വേഗത്തിൽ കീഴടക്കി നായ അതിനെ കീറിമുറിക്കുന്നു. തുടർന്ന് വീഡിയോയിൽ, പാമ്പിന്റെ തലയും വാലും വേർപിരിഞ്ഞതായി കാണാം.
57 ദശലക്ഷത്തിലധികം വ്യൂകളും ഏകദേശം 2 ദശലക്ഷത്തിലധികം ലൈക്കുകളും നേടിയ വീഡിയോയിൽ വ്യത്യസ്ത കമ്മന്റുകളാണ് വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.
ചിലർ നായയ്ക്ക് ദോഷം ചെയ്യുമെന്ന് ആശങ്ക പ്രകടിപ്പിച്ചപ്പോൾ, മറ്റുള്ളവർ മൂർഖനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. “നിങ്ങളുടെ നായയെ പരിശീലിപ്പിക്കുക, അത് നിങ്ങളുടെ കമാൻഡ് പോലും പാലിക്കുന്നില്ല,” എന്നും ഒരു ഉപയോക്താവ് എഴുതി.
“