വാക്കുപാലിച്ച് ട്രംപ്, വാങ്ങിയത് കട്ടിച്ചുവപ്പൻ കാർ, ടെസ്ല ഓഹരികൾ കുതിക്കുന്നു!
അമേരിക്കയിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തിരച്ചടി നേരിടുന്ന ടെസ്ല ഉടമ ഇലോൺ മസ്കിനെ പിന്തുണച്ച് കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്.
രാജ്യത്തെ സഹായിക്കാൻ മസ്ക് സ്വയം മുന്നോട്ട് വരികയാണെന്നും പക്ഷേ ചില ഇടതു ഭ്രാന്തന്മാർ അദ്ദേഹത്തെ എതിർക്കുന്നു മസ്കിനെ പിന്തുണയ്ക്കുന്നതിനായി പുതിയ ടെസ്ല കാർ വാങ്ങുമെന്നുമാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്.
ഇപ്പോഴിതാ ട്രംപ് വാക്ക് പാലിച്ചിരിക്കുന്നു. ടെസ്ല മോഡൽ എക്സ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു. ഇതിന്റെ വീഡിയോ ഉൾപ്പെടെ സഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
തിളങ്ങുന്ന ചുവന്ന നിറത്തിലുള്ള മോഡൽ എക്സ് ആണ് യുഎസ് പ്രസിഡന്റ് വാങ്ങിയത്. ഡൊണാൾഡ് ട്രംപ് എലോൺ മസ്ക് മകനോടൊപ്പം വൈറ്റ് ഹൗസിൽ വാഹനത്തിനൊപ്പം നിൽക്കുന്ന വീഡിയോ ആണ് വൈറലൈാകുന്നത്.