KeralaTop Stories

കഴക പ്രവർത്തിയിൽ നിന്നൊഴിവാക്കണം, നിലവിലെ ഓഫീസ് ജോലി തുടരാൻ അനുവദിക്കണം’; അപേക്ഷ നൽകി ബാലു

തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക പ്രവർത്തിയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലു അപേക്ഷ നൽകി. അഡ്മിനിസ്ട്രേറ്റർ മുഖേന മാനേജിങ് കമ്മിറ്റിക്കാണ് അപേക്ഷ നൽകിയത്. നിലവിലെ ഓഫീസ് ജോലി തുടരാൻ അനുവദിക്കണമെന്നും താൽക്കാലിക സംവിധാനം തുടരണമെന്നുമാണ് അപേക്ഷയിലുള്ളതെന്നും ബാലു റിപ്പോർട്ടിനോട് പറഞ്ഞു.


എന്നാൽ ബാലുവിന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ചെയർമാൻ സി കെ ഗോപി പറഞ്ഞു. കത്ത് ലഭിച്ചാൽ മാനേജിങ് കമ്മിറ്റി ചർച്ച ചെയ്യുമെന്നും കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനും സർക്കാരിനും കത്ത് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടൽമാണിക്യ ദേവസ്വത്തിന് തസ്തികമാറ്റാൻ അധികാരമില്ലെന്നും ദേവസ്വം ചെയർമാൻ കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക ജോലികൾക്കായി ആളെ നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ നടത്തിയിരുന്നു. ഇത് വിജയിച്ചാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു ജോലിയിൽ പ്രവേശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഇദ്ദേഹം ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. ബാലു ഈഴവ സമുദായ അംഗമായതിനാൽ കഴക ജോലികളിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് തന്ത്രിമാരും വാര്യർ സമാജവും രംഗത്തെത്തുകയായിരുന്നു.

error: