Tourism

സ്വർണ കൊടുമുടിയിലെ സുന്ദരയാത്ര

ഡോ. പ്രജിത്. ടി.എം

തിരുവനന്തപുരത്തു നിന്നും ഏകദേശം 60 കിലോമിറ്റർ അകലെ പശ്ചിമഘട്ട മലനിരകളിൽ, സ്വർണ കൊടുമുടി
എന്നറിയപ്പെടുന്ന അതിസുന്ദരമായ സ്ഥലമാണ് പൊൻമുടി ഹിൽ സ്റ്റേഷൻ. സൂര്യന്റെ ഉദയരശ്‌മികൾ സദാ ആവൃതമായിരി ക്കുന്ന കോടമഞ്ഞിൽ തട്ടി ഉയർന്നു നിൽക്കുന്ന മലനിരകളിൽ പ്രതിഫലിക്കുമ്പോൾ ഉണ്ടാവുന്ന സ്വർണനിറമാണ് ഈ പ്രദേശത്തെ ഏറെ വിശിഷ്ടമാക്കുന്നത്.

പൊൻമുടിയിലേക്കുള്ള യാത്രയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് കല്ലാർ നദിയും മീൻമുട്ടി വെള്ളച്ചാട്ടവും, ഗോൾഡൻ വാലിയും, തേയില തോട്ടങ്ങളും, ഏലം കുരുമുളക് തുടങ്ങിയവയുടെ കൃഷിയിടങ്ങളും, പഴമയുടെ ചാരുത മങ്ങിയിട്ടില്ലാത്ത വീടുകളും, പച്ച പരവതാനി വിരിച്ച നിബിഡ വനങ്ങളും, മലയണ്ണാനും, കാട്ടു തെങ്ങും, കാടിൻ്റെ ഇമ്പമാർന്ന ഇരമ്പലുകളും ആണ്.

കെ.എസ്.ആർ.ടി.സി ബസിൻ്റെ ജനലരികത്തുള്ള സീറ്റിൽ ഇരുന്ന്, ഹെഡ് സെറ്റിലൂടെ ഒഴുകി യെത്തുന്ന മെലഡിയുടെ താളത്തിൽ പൊന്മു ടിയിലേക്കുള്ള 22 ഹെയർ പിന്നുകൾ പിന്നിടു മ്പോൾ സഞ്ചാരിയുടെ മനസിൽ നിറയുന്നത് ആസ്വാദനത്തിൻ്റെ നിറവുകളാണ്.

സാഹസികത ഇഷ്ടപെടുന്ന സഞ്ചാരികൾക്കു പൊൻമുടിയിൽ നിന്നും വരയാട്ടുമൊട്ടയിലേക്കും, സീതാ തീർഥത്തിലേക്കുമുള്ള ട്രെക്കിങ്ങ് സൗക ര്യങ്ങൾ വനം വകുപ്പിൻ്റെ സഹായത്തോടു കൂടി ലഭ്യമാണ്. പൊൻമുടി മലനിരകൾ ലെമൺ ഗ്രാസ് എന്നറിയപ്പെടുന്ന പുല്ലുകളാൽ സമ്പുഷ്ടമാണ്, ഇതിൽ നിന്നും സംസ്‌കരിച്ചെടുക്കുന്ന പുൽത്തൈലവും, മറ്റു പ്രകൃതിദത്ത ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്. മലനിരകൾക്കിടയിലെ ചോല വനങ്ങളും, അതിലൂടെ ഒഴുകുന്ന കുഞ്ഞു അരുവികളും, ഈറ്റ കൂട്ടങ്ങളും, അതിൽ ഒളി ച്ചിരിക്കുന്ന വർണ പാമ്പുകളും, പൂമ്പാറ്റകളും എല്ലാം സഞ്ചാരികൾക്ക് ഒരു പുത്തൻ ദൃശ്യാ നുഭവം ആയിരിക്കും നൽകുന്നത്.

യാത്രയുടെ നിറങ്ങൾ ആസ്വദിക്കുന്ന ഓരോ സഞ്ചാരികളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു പ്രകൃതിയുടെ വിസ്മ‌യമാണ് പൊന്മുടി മലനിരകൾ.

error: