Editorial

നീതിയു‌ടെ വെളിച്ചം കെടുത്തരുത്

സകല പ്രതീക്ഷകളും അസ്തമിക്കുമ്പോഴും ജനതയ്ക്ക് മുന്നോട്ടുപോകാനുള്ള അവസാനത്തെ അത്താണിയാണ് രാജ്യത്തെ നീതിന്യായ സംവിധാനം. പക്ഷേ അവിടെനിന്ന് പുറത്തുവരുന്ന ഏറ്റവും ഭയാനകവും ഗുരുതരവുമായ വാർത്തകൾ സമൂഹത്തെ ആശങ്കയിലാക്കുന്നു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് കീഴെ രണ്ടാമനായി പ്രവർത്തിക്കുന്ന ജഡ്ജ് യശ്വന്ത് ശർമ്മയുടെ വീട്ടിൽ നിന്നാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയതായി ആരോപണം ഉന്നയിക്കപ്പെടുന്നത്. വിഷയം വിവാദമായതോടെ സുപ്രീം കോടതി കൊളീജിയം വെള്ളിയാഴ്ച്ച രാത്രിയോടെ അസാധാരണ യോഗം ചേർന്നത്, സംഭവത്തിന് കൂടുതൽ ഔദ്യോഗിക പ്രധാന്യം നൽകി. ആദ്യ നടപടിയായി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സത്യത്തിലധിഷ്ഠതമായ നീതി ന്യായ സംവിധാനത്തിൻ്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് ഭരണനിർവഹണം നടത്തുന്ന ഒരാൾക്ക് അല്ലെങ്കിൽ അയാളുടെ വസതിയിൽ ഇത്രയും പണം എവിടെ നിന്നാണ് വന്നത്. ജഡ്ജ് എന്ന പദവിയിലിരിക്കുന്ന വ്യക്തിയ്ക്ക് എന്താണ് അനധികൃതമായ ധനസമ്പദന മാർഗങ്ങളുണ്ടോ? ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്ത് വഴിവിട്ട കാര്യങ്ങൾ ചെയ്തതിനുള്ള പ്രതിഫലമാണ് ഇപ്പോൾ ഡെമോക്ലസിൻ്റെ വാളുപോലെ ജസ്റ്റിസ് ശർമയുടെ തലയ്ക്ക് മുകളിൽ കിടന്ന് തൂങ്ങുന്നത്. യാതൊരുവിധ സ്വാർത്ഥ താല്പര്യങ്ങൾക്കും വശംവദനാകാതെ പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് കറുത്ത ഗൗൺ അണിയുമ്പോൾ നീതിയുടെ പുതു വെളിച്ചമായ് തിന്മയ്ക്കെതിരായ നിയമത്തിൻ്റെ ജ്വാലയായി കത്തിജ്വാലിക്കുമെന്ന് പ്രതീക്ഷ കൂടിയാണ് ഉയരുന്നത്. അതിലാണ് അഴിമതിയുടെ കറ വീണ് മാലിന്യമാക്കുന്നത്.  ജി.എസ്.ടി ഉൾപ്പെടെയുള്ള സാമ്പത്തിക കേസുകളുടെ ഡിവിഷൻ ബെഞ്ച് തലവനായ ജസ്റ്റിസ് യശ്വന്ത് കൈകൾ ശുദ്ധമാണോയെന്ന് തെളിയിക്കപ്പെടേണ്ടത് രാജ്യത്തിൻ്റെ നിയമ സംവിധാനത്തിൻ്റെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ അടിയന്തരമായി അനിവാര്യമാണ്. കോടതികളുടെ ശക്തിയും ബലഹീനതയും രാജ്യത്തെയാകെ ബാധിക്കുന്ന വിഷയമാണ് അതുകൊണ്ട് തന്നെ ഭരണകൂടങ്ങളുടെ പിണിയാളുകളായി മാറിയ ഉന്നത ന്യായാധിപന്മാരുടെ കഥകൾ വർത്തമാനകാല ഇന്ത്യ ഏറെ പാടി നടന്നതിനെക്കാൾ അതിവ പ്രശ്നമാണ് ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെ തീ വെളിച്ചം കാണിച്ച നോട്ടുകെട്ടുകൾ. തെറ്റും ശരിയും പറയേണ്ടവരും തിരുത്തേണ്ടവരും തെറ്റുകാരായാൽ അപകടകരമാണ്. ടീച്ചർ മേശമാണെങ്കിൽ വിദ്യാർത്ഥികൾ മാത്രമല്ല നശിക്കുന്നത്  സമുഹത്തിൻ്റെ ഭാവി കൂടിയാണ്. നീതിയുടെ വെളിച്ചം അണക്കരുത്.

error: