HighlightsKerala

ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം: കെ എസ് യുവിനെതിരെ എസ് എഫ് ഐയുടെ ആരോപണം

പാലക്കാട് (Palakkad): ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ഹിസ്റ്ററി രണ്ടാം വര്‍ഷ വിദ്യാർഥി കാര്‍ത്തിക്കിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കെഎസ് യുവിനെതിരെ ആരോപണവുമായി എസ് എഫ് ഐ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളവര്‍ കെ എസ് യു ഭാരവാഹികളാണെന്ന് എസ് എഫ് ഐ വ്യക്തമാക്കി.

സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് എസ് എഫ് ഐ പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കോളേജില്‍ കാര്‍ത്തിക്കിനെ നാലംഗസംഘം ആക്രമിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കമന്റിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സാരമായി പരിക്കേറ്റ കാര്‍ത്തിക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. എഫ്‌ ഐ ആര്‍ പ്രകാരം, ആക്രമണത്തിനിടെ പ്രതികള്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയെന്നും മരത്തടി കൊണ്ട് മര്‍ദിച്ചതായും വ്യക്തമാക്കുന്നു. പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Highlights: Attack on student at Ottapalam NSS College: SFI accuses KSU

error: