ആശാ വർക്കർമാരുടെ സമരം ഒന്നരമാസത്തിലേക്ക്; നിരാഹാര സമരം തുടരുന്നു
തിരുവനന്തപുരം(TRIVANDRUM): ഓണറേറിയം വർധിപ്പിക്കൽ, വിരമിക്കൽ ആനുകൂല്യം അനുവദിക്കൽ തുടങ്ങിയ ആവശ്യങ്ങളുമായി ആശാ വർക്കർമാർ സെക്രട്ടറിയേറ്റ് മുൻവശം നടത്തുന്ന സമരം ഒന്നരമാസത്തിലേക്ക് നീണ്ടു. സമരത്തിന്റെ മൂന്നാം ഘട്ടമായി ആരംഭിച്ച നിരാഹാര സമരം ഇപ്പോഴും തുടരുകയാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി എം. എം. ബിന്ദു, ഷൈലജ, തങ്കമണി എന്നിവർ നിരാഹാര സമരത്തിൽ ഇരിക്കുകയാണ്.
സമരത്തിന് ഐക്യദാർഢ്യവുമായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് സമരവേദിയിൽ ചേർന്നു. സാഹിത്യ, സമൂഹ, കലാ, സാംസ്‌കാരിക, നിയമ മേഖലകളിലെ പ്രമുഖരും പൊതുജനങ്ങളും പങ്കെടുക്കും. സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ, ടി സ്റ്റ സെതൽവാദ്, കൽപ്പറ്റ നാരായണൻ, ബി. രാജീവൻ, ജോയി മാത്യു, ഡോ. എം. പി. മത്തായി, സി. ആർ. നീലകണ്ഠൻ, ശ്രീധർ രാധാകൃഷ്ണൻ, ഡോ. കെ. ജി. താര, ഡോ. ആസാദ്, സണ്ണി എം. കപിക്കാട്, റോസ് മേരി, ഫാ. റൊമാൻസ് ആന്റണി, ജോർജ് മുല്ലക്കര എന്നിവരും ജനസഭയിൽ പങ്കെടുക്കും.
അതേസമയം, ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഈ ആഴ്ച തന്നെ കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Highlights: Asha workers strikes up to one and half month