Local

പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം(TRIVANDRUM): പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കഞ്ചാം പഴിഞ്ഞി സ്വദേശി അശ്വതി മരിയയാണ് (15) വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.

എന്താണ് കാരണമെന്ന് വ്യക്തമല്ല. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഓലത്താന്നി വിക്ടറിസ് കസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. വിവരമറിഞ്ഞ് പൂവാർ പൊലീസ് എസ്എച്ച്ഒ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Highlights: 10th Grade Student Found Dead

error: