Business

വീണ്ടും റെക്കോഡ് തൊട്ട് സ്വര്‍ണവില; പവന് 67000 കടന്നു

സംസ്ഥാനത്ത് ആദ്യമായി സ്വർണവില 67,000 കടന്നു. ഇന്ന് ​ഗ്രാമിന് 65 രൂപ വർധിച്ച് 8425 രൂപയായി. പവന് 320 രൂപ വർധിച്ച് 67,400 രൂപയായി.

ശനിയാഴ്ചയും കേരളത്തിലെ സ്വർണ വില വർധിച്ചിരുന്നു. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമായിരുന്നു കൂടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ സ്വർണവിലയിൽ 1720 രൂപയുടെ വർധനവാണ് ഉണ്ടായത്. ഏപ്രിലോടെ വിവാഹ സീസൺ തുടങ്ങുന്നതിനാൽ സ്വർണവിലയിലെ ഈ കുതിപ്പ് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാർ ഇറക്കുമതിക്ക് പുതിയ തീരുവ ചുമത്തിയതാണ് സ്വർണ വില ഉയരാൻ കാരണമായത്.

18 കാരറ്റ് സ്വർണ വിലയും ഇന്ന് സർവ്വകാല ഉയരത്തിലെത്തി. ഗ്രാമിന് 55 രൂപ വർധിച്ച് 6910 രൂപയായി. പവന് 440 രൂപ വർധിച്ച് 55,280 രൂപയിൽ എത്തി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല ഗ്രാമിന് 112 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

Highlights: Gold rate today

error: