Entertainment

Gen-Z നുംഇഷ്ടം നൊസ്റ്റാള്‍ജിക് പാട്ടുകള്‍

ഒരു കാലത്ത് കാസറ്റുകളില്‍ കേട്ട പാട്ടുകള്‍ ഇന്ന് റീലുകളിലും ഷോട്ടസുകളിലും നിറയുമ്പോള്‍
Gen-Z കിഡ്സിന് ഫീലിംഗ്സ് വൈബാണ്. എയ്ട്ടീസും നയന്റീസും മാത്രമല്ല പഴയ മലയാളം പാ
ട്ടുകളുടെ ആരാധകര്‍. Gen-Z കിഡ്സും വലിയ ആരാധകര്‍ തന്നെ!
‘മഴവില്ലിന്‍ പൂവുകള്‍ പോലെ…’
‘ആറാരിരുണ്ടു അമ്പിളിപ്പൊറ്റിന്…’
‘പൂവിട്ട ദ്വീപില്‍…’
ഇങ്ങനെ ഒടുങ്ങാത്ത ഒരു ക്ലാസിക് ലിസ്റ്റ്. ഇന്ന് റീലുകള്‍ക്കും ഷോര്‍ട്സിനും പിന്നണിയായാണ് ഈ ഗാനങ്ങള്‍ എത്തുന്നത്. പഴയ ദൃശ്യങ്ങള്‍ക്കും ഭാവങ്ങള്‍ക്കുംവേണ്ടി Gen-Z മീംസ് വരെ ഉണ്ടാക്കുന്നുണ്ട്.

പഴയ പാട്ടുകള്‍ അമ്മയുടെ ഫോണിലോ, വീട്ടിലോ കേട്ടാണ് മനസില്‍ ഇടം പിടിക്കുന്നത്. പുതിയ പാട്ടുകളില്‍ കാണാത്ത വിന്റേജ് ദൃശ്യങ്ങളും മെലഡികളും Gen-Z കിഡ്സിനെ ആകര്‍ഷിക്കുന്നു.

പഴയ പാട്ടുകളില്‍ നിന്ന് പുതിയ തലമുറയ്ക്ക് കിട്ടുന്ന വൈബ് ഒന്ന് വേറെ തന്നെയാണ്…

Highlights: Gen-Z also likes nostalgic songs

error: