Special Features

ഇന്ന് അന്താരാഷ്ട്ര അവബോധ ദിനം

രവീന്ദ്രന്‍ എരുമേലി

അവബോധം എന്നാല്‍ എന്താണ് ? അന്താരാഷ്ട്ര അവബോധം എന്താണ്? ഏപ്രില്‍ 5 അന്താരാഷ്ട്ര അവബോധദിനമായി
ആചരിക്കുന്നത്എന്ത്കൊണ്ട്? ഇതേ കുറിച്ച് മനുഷ്യമനസുകള്‍ ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. അവബോധം എന്ന് പറഞ്ഞാല്‍ അറിവെന്നാണ് അര്‍ത്ഥമാക്കേണ്ടത്.

ഒരു വിഷയം നമ്മുടെ ശ്രദ്ധയില്‍ പെട്ടാല്‍ അതിനെ കുറിച്ച് ആദ്യം മനസിലാക്കുക. അടുത്തതായി ചെയ്യേïത് വിഷയത്തെ കുറിച്ച് വിശകലനം ചെയ്ത് പഠിക്കുവാനുള്ള ബോധ സ്ഥിരീകരണമാണാവശ്യം. ഇതാണ് അവബോധത്തിന്റെ ആകെ തുകയെന്ന് പറയുന്നത്.

അവബോധത്തിന് തന്നെ നാല് തലങ്ങളുണ്ട്. ജാഗ്രത, സ്വപ്‌നം, നിദ്ര, തുരീയം എന്നിവയാണ് പ്രധാനം. ഇവ മനുഷ്യരുടെ ബോധധാരയുടെ താളങ്ങളാണ്. ചിലത് ഞാനിവിടെ സൂചിപ്പിക്കട്ടെ. ശുദ്ധിയും ആഹാരവും പഠിപ്പും ബോധാവസ്ഥാന്തരങ്ങളിലെ ഘടകങ്ങളാണ്.

ആദിത്യോദയവും ,അസ്തമയവും പോലെയാണവ. ഇതേ പോലെ നമ്മുടെ മനസും ശരീരവും ഒരു ബോധധാരയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിന് ഒരു പ്രകൃതിതാളമുണ്ട്. ഇത് സാധ്യമാകുന്നിടത്താണ് അവബോധമുണ്ടാകുന്നത്.

സൂര്യന്‍ ഉദിക്കും മുന്‍പേ കുട്ടികളും മുതിര്‍ന്നവരും ദന്തശുദ്ധി വരുത്തി കയ്യും കാലും മുഖവും കഴുകണം. ശേഷം ,വിദ്യാര്‍ത്ഥികള്‍ പഠനം തുടങ്ങണം. ഇതേരീതിയില്‍ എല്ലാ ദിവസവും പുലര്‍ച്ചെ ഏഴ് മണി വരെ പഠനം നടത്തിയാല്‍ വിദ്യാഭ്യാസത്തില്‍ ഉന്നതി നേടാനുതകും. കഴിവതും ഏഴ് മണി സമയത്ത് തന്നെ പ്രഭാതഭക്ഷണം കഴിക്കുന്നത് ശീലമാക്കണം.

നമ്മുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഗ്ലൂക്കോസും ഓക്‌സിജനും ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. രാവിലെ ഉണര്‍ന്ന് കഴിഞ്ഞാലുടനെ ശ്വസനക്രിയകള്‍ ചെയ്യുന്നതും ബുദ്ധിവികാസത്തിനും നന്ന്.

ജനങ്ങളില്‍, പ്രത്യേകിച്ചും കുട്ടികളിലെ അവബോധവികാസത്തെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ വികസിത രാജ്യങ്ങളുടെ പഠനം പലപ്പോഴായി നടന്നു. ദേശീയ, അന്തര്‍ദേശീയ, അന്താരാഷ്ട്ര തലത്തില്‍ സാമൂഹ്യ സാംസ്‌കാരികം ഭരണം ശാസ്ത്രം, പബ്ലിക് റിലേഷന്‍ മാധ്യമപ്രവര്‍ത്തനം, കൃഷി ഈ രംഗങ്ങളില്‍ കുട്ടികളിലെ അവബോധ വളര്‍ച്ച എത്ര മാത്രം ഉയര്‍ത്തുന്ന പഠനമാണ് അന്താരാഷ്ട്രതലത്തില്‍ നടന്നിട്ടുള്ളത്.

ജനങ്ങളുടെ അറിവിനായുവാനുള്ള അവകാശം രാഷ്ട്രനിയമ വ്യവസ്ഥയില്‍ പ്രധാനപ്പെട്ട അവകാശമായി അന്താരാഷ്ട്ര തലത്തിലെ സുപ്രധാന അവബോധമായി വികസിത രാജ്യങ്ങള്‍ വില കല്പിക്കുന്നതായി കാണാം.

അവിഷ്‌കാരസ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും ജനങ്ങളുടെ അവകാശമായി അവബോധമുണ്ടാക്കുവാന്‍ വേണ്ടിയാണ് അന്താരാഷ്ട്ര അവബോധദിനം രൂപീകൃതമാക്കിയത്.

ഇതില്‍ അംഗങ്ങളായിട്ടുള്ള എല്ലാ രാഷ്ട്ര തലവന്മാരും തങ്ങളുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ഇവരുടെ അവകാശ സംരക്ഷണത്തിന്റെ സാധുതയെകുറിച്ച് ബോധ്യപ്പെടുത്തിയത് അവബോധശാക്തീകരണത്തിന്റെ ചരിത്ര മുഹൂര്‍ത്തമാണ്.
ദേശീയപ്രതിബദ്ധതയുള്ള പൊതു വിഷയങ്ങളെ സംബന്ധിച്ച ശക്തവും വിശാലവുമായ ചര്‍ച്ചകള്‍ നടത്തി സ്വയം അവബോധം ആര്‍ജിക്കുന്നത് യുവജനങ്ങളുടെ സാംസ്‌കാരിക വളര്‍ച്ചക്ക് മുതല്‍കൂട്ടാകും. മതവിശ്വാസ മേഖലയിലും രാഷ്ട്രീയ വിശ്വാസ മേഖലയിലും വിദ്യാഭ്യാസമേഖലയിലും ആരോഗ്യ മേഖലയിലും വികസനമേഖലയിലും തൊഴില്‍ മേഖലയിലും സാംസ്‌കാരിക മേഖലയിലും പരിസ്ഥിതി മേഖലയിലും മാധ്യമ മേഖലയിലും ഭരണമേഖലയിലും വ്യത്യസ്തമായ നിരീക്ഷണങ്ങളാണ് പലരിലും അനുഭവപ്പെടുന്നത്.

ഒരാളുടെ നിരീക്ഷണം മറ്റൊരാള്‍ക്ക് തോന്നുതും സ്വാഭാവികമാണെന്ന് കരുതണം. ഇതെല്ലാം നമ്മള്‍ സ്വായത്തമാക്കുന്ന അവബോധത്തിന്റെ ഭാഗമാണ്.
ഭരണാധികാരികളെ ഉത്തരവാദിത്ത്വമുള്ളവരാക്കാനും, ജനാധിപത്യം നിലനിര്‍ത്തുവാനും സംരക്ഷിക്കുവാനും ജനങ്ങള്‍ക്കുള്ളതുപോലെ തന്നെ മാധ്യമങ്ങള്‍ക്കുമുണ്ട്, ഇതും അവബോധത്തിന്റെ ജൈവതാളമാണ്. ഇതിനൊക്കെ പ്രാധാന്യം കൊടുത്തു കൊണ്ടാണ് അന്താരാഷ്ട്ര തലത്തില്‍ അവബോധത്തിനെ പല രാഷ്ട്രങ്ങളും വിശകലനം ചെയ്യുന്നതും അവബോധശാക്തീകരണം നടത്തുന്നതും.

ബോധങ്ങളുടെ അവസ്ഥകളിലൂടെ കടന്ന് പോകുമ്പോഴാണ് അവബോധം ഉണരുന്നത്. ബോധമുള്ള ഒരുവന് അത് ആണായാലും പെണ്ണായാലും ശരി ആവ്യക്തിക്ക് പ്രവര്‍ത്തിക്കുവാനും സംസാരിക്കുവാനും അറിവ് ആര്‍ജിക്കുവാനും കഴിയും.
ജാഗ്രതയും സ്വപ്‌നവും നിദ്രയും ധൈര്യവും ഉണ്ടെങ്കിലേ ഒരാള്‍ക്ക് അവബോധം ഉത്തേജിപ്പിക്കാനാവൂ.

ചരിത്രത്തെ വളച്ചൊടിക്കാതിരിക്കാനുള്ള ബോധം വ്യക്തിക്കും സമൂഹത്തിനും ഭരണത്തിനും ദേശീയതക്കുമുണ്ടായാല്‍ മാത്രമെ അവബോധത്തിലേക്കെത്താന്‍ കഴിയു.

Highlights: Today is International Awareness Day

error: