NationalTop Stories

തഹാവൂർ റാണയെ ഇന്ത്യയിൽ സഹായിച്ചത് ആരെന്ന് അന്വേഷിച്ച് എൻഐഎ; ഒരാൾ കസ്റ്റഡിയിൽ

ന്യൂഡൽഹി(New Delhi): മുംബൈ ഭീകരാക്രമണ കേസിൽ പ്രധാനപ്രതി തഹാവൂർ റാണയെ കൊച്ചിയിലടക്കം ആര് സഹായം നൽകി എന്ന്  അന്വേഷിച്ച്  എൻഐഎ .  ഭീകരരെ റിക്രൂട്ട് ചെയ്യാനായിട്ടാണ് താനെ ഇന്ത്യയിലെത്തിയതെന്ന് റാണ അന്വേഷണസംഘത്തോട് പറഞ്ഞതായി സൂചനയുണ്ട്.

റാണയെയും ഡേവിഡ് ഹെഡ്ലിയെയും ഇന്ത്യയിൽ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്ത് റാണയുടെ കൂടെ ഇരുത്തി ദില്ലിയിൽ ചോദ്യം ചെയ്യുകയാണ്. റാണയുടെ നിർദേശപ്രകാരം ഹെഡ്ലിയെ ഇന്ത്യയിൽ സ്വീകരിച്ചുവെന്ന് ഇയാൾ മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ അന്വേഷണ ഏജൻസി എഫ്.ബി.ഐ. റെക്കോർഡ് ചെയ്ത ഫോൺ കോളുകൾ എൻഐഎയ്ക്ക് കൈമാറിയതിനു പിന്നാലെയാണ് അന്വേഷണത്തിൽ പുരോഗതി വന്നത്. അമേരിക്കയുടെ സഹായത്തിന് നന്ദി അറിയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രംഗത്തെത്തി. ഭീകരവിരുദ്ധ നീക്കങ്ങളിലൊരു നിർണ്ണായക മുന്നേറ്റമാണിത് എന്നുമാണ് ജയശങ്കർ പ്രതികരിച്ചത്.

റാണയുടെ ചോദ്യം ചെയ്യൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്. ഇന്നലെ മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പല വിഷയങ്ങളിലും വ്യക്തതയില്ലാത്ത മറുപടികളാണ് റാണ നൽകിയതെന്നും, ചോദ്യംവഴികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

2005 മുതൽ മുംബൈ ഭീകരാക്രമണത്തിന് വേണ്ടിയുള്ള തയാറെടുപ്പുകൾ റാണയും മറ്റ് പ്രതികളും ചേർന്നാണ് നടത്തിയത് എന്നതാണ് എൻഐഎയുടെ പ്രാഥമിക കണ്ടെത്തൽ. ചോദ്യം ചെയ്യലിലൂടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Highlights: NIA investigating who helped Tahavor Rana in India; one person in custody

error: