KeralaTop Stories

കോഴിക്കോട് രൂപത ഇനി അതിരൂപത; ഡോ. വർ​ഗീസ് ചക്കാലയ്ക്കൽ പ്രഥമ ആർച്ച് ബിഷപ്പ്

കോഴിക്കോട്(Kozhikode): കോഴിക്കോട് ലത്തീൻ രൂപതയെ അതിരൂപതയായി ഉയർത്തി. ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം തലശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വായിച്ചു. ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പാകും.

കേരള ലത്തീൻ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഇനിമുതൽ കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരും. 102 വർഷം പിന്നിടുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയാവുന്നത്. ഇതോടെ ലത്തീൻ സഭക്ക് മൂന്ന് അതിരൂപതകളായി.

വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു മുൻപ് ഉണ്ടായ ലത്തീൻ അതിരൂപതകൾ. കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പ് ആയ ഡോക്ടർ വർഗ്ഗീസ് ചക്കാലക്കൽ തൃശൂർ മാള സ്വദേശിയാണ്. 2012 മുതൽ കോഴിക്കോട് രൂപത ബിഷപ്പാണ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ.

Highlights: Kozhikode Diocese Elevated to Archdiocese; Dr. Varghese Chakkalakkal Appointed First Archbishop

error: