Local

ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ വീഡിയോ എടുത്തു: ജസ്ന സലീമിനെതിരെ കേസ്


തൃശൂർ(Thrissur): ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ ടെമ്പിൾ പോലീസ് കേസെടുത്തു. കിഴക്കേ നടയിൽ ബാങ്കിൻ്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തുത്.

നേരത്തെ ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വിവാദമായിരുന്നു. ഈ സംഭവം ഹൈക്കോടതിയിൽ എത്തിയതിനെ തുടർന്ന് ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

Highlights: Video taken at Guruvayur temple courtyard: Case filed against Jasna Saleem

error: