പുരാനും മാർക്രവും തിളങ്ങി, ഗുജറാത്തിനെ കീഴടക്കി ലഖ്നൗ
ലഖ്നൗ(LUCKNOW): ഐ.പിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആറു വിക്കറ്റിന് തകര്‍ത്താണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ തിളക്കമാര്‍ന്ന വിജയം. 181 റണ്‍സിന്റെ വിജയലക്ഷ്യം 19.3 ഓവറില്‍ പൂര്‍ത്തിയാക്കി.
മാര്‍ക്രം-പുരാന്‍ തിളങ്ങി
എയ്ഡന്‍ മാര്‍ക്രം (58), നിക്കൊളാസ് പുരാന്‍ (61) എന്നിവര്‍ അര്‍ധസെഞ്ചുറികളോടെ മികച്ച പ്രകടനം നടത്തി. പുരാന്റെ വെടിക്കെട്ട് ബാറ്റിംഗാണ് വിജയത്തിന് തുടിക്കൊടുത്തത്.
പന്ത് വീണ്ടും പരാജയം
18 പന്തില്‍ 21 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഋഷഭ് പന്ത് വീണ്ടും പരാജയമായി. പ്രസിദ്ധ് കൃഷ്ണയാണ് അദ്ദേഹത്തെ പുറത്താക്കിയത്.
ഗുജറാത്തിന്റെ പൊളിച്ചടുക്കല്‍
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 180/6 എന്ന സ്‌കോര്‍ നേടി. സായ് സുദര്‍ശനും (അര്‍ധസെഞ്ചുറി), ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. എങ്കിലും ലഖ്നൗ ബൗളര്‍മാര്‍ തിരിച്ചടിച്ച് തുടക്കം പാഴാക്കുകയായിരുന്നു.
പട്ടികയില്‍ ഡല്‍ഹി ഒന്നാമത്
ഗുജറാത്തിന്റെ തോല്‍വിയോടെ ഡല്‍ഹി ക്യാപിറ്റല്‍സ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തേക്ക് നീങ്ങി.