Top StoriesNational

വഖഫ് ഭേ​ദ​ഗതിയിൽ ഹർജി: ഹിന്ദു മത ട്രസ്റ്റുകളിലേക്ക് മുസ്ലിംകളെ അനുവദിക്കുമോ? കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി(New DELHI): വഖഫ് ഭേ​ദ​ഗതിയിൽ ഹർജി പരി​ഗണിക്കുന്നതിനി‌ടെ ​​ഹിന്ദുമത ട്രസ്റ്റുകളിലേക്ക് മുസ്ലിംകളെ അനുവദിക്കുമോയെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹർജികൾ നേരിട്ട് സുപ്രീംകോടതിയിൽ പരിഗണിക്കണമോ ഹൈക്കോടതിയിലേക്ക് വിടണമോ എന്നും ഹർജിക്കാർ കൃത്യമായി ആവശ്യപ്പെടുന്നതെന്താണെന്നുമാണ് കോടതി ആദ്യമായി പരിശോധിക്കുന്നതായി വ്യക്തമാക്കി.

“ഇസ്ലാം മതം അഞ്ചുവർഷം തുടർച്ചയായി അനുഭവിക്കുന്നവർക്കേ വഖഫ് സൃഷ്ടിക്കാനാകൂ” എന്ന വ്യവസ്ഥയെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദ്യം ചെയ്തു. മതപരമായ യോഗ്യത നിർണയിക്കാൻ സർക്കാരിന് എങ്ങനെയാണ് സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അഭിഷേക് മനു സിംഗ്ഹ്വിയും ഹുസൈഫ അഹ്മദിയുമടക്കമുള്ള അഭിഭാഷകർ വഖഫ് ബൈ യൂസർ എന്ന ഇസ്ലാമിക ആചാരം നീക്കം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ചു.

കേന്ദ്രസർക്കാർ വഖഫ് ഭേദഗതി നിയമം സമഗ്രമായ ആലോചനയ്ക്ക് ശേഷം ആണ് പാസാക്കിയതെന്ന് കോടതിയിൽ വിശദീകരിച്ചു. സംയുക്ത പാർലമെന്ററി സമിതിയുടെ 38 യോഗങ്ങൾ, 98 സാക്ഷികളുടെ മൊഴികൾ, രണ്ടുലക്ഷത്തിലധികം അഭിപ്രായങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനിർമാണം നടത്തിയതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഏപ്രിൽ 5-ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച നിയമം ഏപ്രിൽ 8-നാണ് പ്രാബല്യത്തിൽ വന്നത്.

ബില്ലിന് ലോക്‌സഭയിൽ 288 അംഗങ്ങൾ അനുകൂലമായി വോട്ടുചെയ്തപ്പോൾ 232 അംഗങ്ങൾ എതിരായി. രാജ്യസഭയിൽ 128 വോട്ടുകൾ അനുകൂലവും 95 വോട്ടുകൾ എതിരുമാണ്.
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്, ജമിയത്ത് ഉലമാ-ഇ-ഹിന്ദ്, ദ്രാവിഡ മുന്നേത്ര കഴകം, കോൺഗ്രസ് എംപിമാരായ ഇമ്രാൻ പ്രതാപ്ഗഢി, മുഹമ്മദ് ജാവേദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 72 ഹർജികൾ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

​Highlights: Will Muslims be allowed in Hindu religious trusts? Supreme Court asks Centre

error: