പാലക്കാടും മലപ്പുറത്തും വാഹനാപകടം; കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് ഇടിച്ചു കയറി, 1മരണം
പാലക്കാട്(Palakkad): പാലക്കാടും മലപ്പുറത്തും ഉണ്ടായ വാഹനാപകടത്തിൽ ഒരു യുവാവ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരിക്ക് സമീപം തിരുവാഴിയോട് ചായ കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശിയായ യുവാവ് തക്സിൽ ആണ് മരിച്ചത്. നാല് യുവാക്കൾക്കും പരിക്കേറ്റു.
യുവാക്കൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊടൈക്കനാൽ യാത്രയ്ക്കിടെ തിരുവാഴിയോട് വച്ച് യുവാക്കൾ ചായ കുടിക്കുന്നതിന് വേണ്ടി നിൽക്കുന്നതിനിടെയായിരുന്നു പിക്കപ്പ് വാൻ ഇടിച്ച് അപകടം ഉണ്ടായത്. മലപ്പുറം എടരിക്കോട് മമ്മാലിപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സ്ത്രീയെയും പുരുഷനെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Highlights: Road accident in Palakkad and Malappuram; Pickup crashes into youths standing in front of shop, 1 dead from