അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ ഗ്യാലറി തകർന്ന് വീണു; നിരവധി പേർക്ക് പരിക്ക്
കൊച്ചി(KOCHI): കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ താൽക്കാലിക ഗ്യാലറി തകർന്നുവീണത് വലിയ അപകടമായി. അടിവാട് മാലിക് ദിനാർ സ്കൂൾ ഗ്രൗണ്ടിൽ ഫൈനൽ മത്സരത്തിന് മുന്‍പ് ഉണ്ടായ അപകടത്തിൽ 22ഓളം പേർക്ക് പരിക്കേറ്റു, ഇവരെ മൂവാറ്റുപുഴയും കോതമംഗലവും ഉൾപ്പെടെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഹീറോ യങ്‌സ് ക്ലബ് സംഘടിപ്പിച്ച ടൂർണമെൻറിന്റെ ഫൈനലിന് 10 മിനിട്ട് മുൻപാണ് കവുങ്ങിൻറെ തടികളിൽ നിന്നുള്ള താൽക്കാലിക ഗ്യാലറി ഒരുവശത്തേക്ക് മറിഞ്ഞ് തകർന്നത്. അപകടം നടന്ന സമയത്ത് 4000-ത്തിലധികം പേർ മത്സരത്തിന് എത്തിയിരുന്നു.
സംഭവ സ്ഥലത്ത് പൊലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ് പ്രവർത്തകർ എല്ലാം ക്യാമ്പ് ചെയ്തിട്ടുണ്ട്. ഗ്യാലറി നിർമാണത്തിലും സുരക്ഷാ ക്രമീകരണങ്ങളിലും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന പ്രാഥമിക വിലയിരുത്തൽ ഉണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
Highlights: Gallery collapses during Adivad Sevens Football Tournament; several injured