തിരുവാതുക്കൽ ഇരട്ട കൊലപാതകം: പ്രതി അമിത് പിടിയിൽ
കോട്ടയം(Kottayam): കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിൽ പ്രതി അസം സ്വദേശി അമിത് പിടിയിൽ. തൃശൂർ മാള മേലഡൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞതിലൂടെയാണ് പ്രതി ഇയാളാണെന്ന് സ്ഥിതീകരിച്ചത്.. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.
മാളയിൽ അറസ്റ്റ് ചെയ്ത് അമിത്തിനെ കോട്ടയത്തേക്ക് കൊണ്ടുപോകും.വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
Highlights: Thiruvathukal Double Murder: Accused Amit Arrested