പാക്കിസ്ഥാനിലെ 16 യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ
ന്യൂഡല്‍ഹി(New Delhi): പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ 16 യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ. കടുത്ത ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുന്ന ചാനലുകളാണ് നിരോധിച്ചത്.
മുൻ പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ ചാനൽ, ഡോൺ ന്യൂസ് , സമ ടിവി, ജിയോ ന്യൂസ് തുടങ്ങിയ ചാനലുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ഈ ചാനലുകള്‍ക്കെതിരേ വിവിധ കോണുകളില്‍നിന്ന് പരാതി ഉയര്‍ന്നിരുന്നു.
ഇവർ രാജ്യത്തിനും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരേ പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചെന്നും തെറ്റായ വിവരങ്ങൾ നല്‍കിയെന്നുമാണ് കണ്ടെത്തൽ. അതേസമയം തെറ്റായ റിപ്പോർട്ടുകൾ നൽകിയതിനെതിരെ ബിബിസിക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്.
Highlights: India bans 16 Pakistani YouTube channels