KeralaHighlights

വേടന്റെ മാലയിലെ പുലിപ്പല്ല്; കഞ്ചാവ് കേസിന് പിന്നാലെ വനം വകുപ്പും കേസ് എടുത്തു

കൊച്ചി(Kochi): കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടനെതിരെ വനംവകുപ്പും കേസെടുത്തു. വേടന്റെ മാലയിൽ നിന്നും പുലിപ്പല്ല് കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ കേസ്. തായ്‌ലൻഡിൽ നിന്നാണ് പുലിപ്പല്ല് എത്തിച്ചതെന്ന് വേടൻ വിശദീകരിച്ചെങ്കിലും വനംവകുപ്പ് വിശദീകരണം തള്ളി.

കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വേടന്റെ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിലാണ് പുലിപ്പല്ല് മാല കണ്ടെത്തിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിട്ട ശേഷം വനംവകുപ്പ് വേടനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. വേടന്റെ ഒപ്പം ഫ്‌ളാറ്റിൽ ഉണ്ടായിരുന്നവരുടെ വാഹനങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

തൃപ്പൂണിത്തുറ പൊലീസിന്റെ പരിശോധനയിൽ ആറ് ഗ്രാം കഞ്ചാവും ഒമ്പതര ലക്ഷം രൂപയും വേടന്റെ ഫ്‌ളാറ്റിൽ നിന്ന് പിടിച്ചെടുത്തു. കഞ്ചാവ് ഉപയോഗിച്ചതായി തന്നെ വേടൻ സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.

വേടൻ ഉൾപ്പെടെ ഒമ്പത് പേരാണ് ഫ്‌ളാറ്റിൽ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവർ ഒത്തുകൂടിയത്. ഇതിനിടെ, സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു. കഞ്ചാവ് കേസിൽ വേടൻ കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

Highlights: Tiger’s tooth in the hunter’s necklace; After the cannabis case, the forest department also took up the case

error: