വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കി; ഐ.എം. വിജയന് പോലീസിൽ സ്ഥാനക്കയറ്റം
തിരുവനന്തപുരം(Thiruvanathapuram): വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഫുട്ബോൾ താരം ഐ.എം. വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം.
എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സ്ഥാനക്കയറ്റം.
1986 മുതൽ കേരള പോലീസ് ടീമിനുവേണ്ടി അതിഥി താരമായി കളിച്ചിട്ടുള്ള വിജയന് 1987ലാണ് കോൺസ്റ്റബിളായി നിയമനം നൽകിയത്. 2021ൽ എം.എസ്.പിയിൽ അസിസ്റ്റന്റ് കമാൻഡന്റായി.
Highlights: Only one day left to retire; I.M. Vijayan transferred from police