നിലപാടിൽ മലക്കം മറിഞ്ഞ് വനം മന്ത്രി, സേനയുടെ മനോവീര്യം തകർക്കുന്ന നടപടിയാണെന്ന് ഉദ്യോഗസ്ഥർ
കൊച്ചി(Kochi): വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ദൗർഭാഗ്യകരം എന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. പൊതു സമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. പുലിപ്പല്ല് കേസ് കേന്ദ്ര നിയമപ്രകാരം എടുത്തതാണെന്നും നിയമങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു, വേടനെതിരെ പുലിപ്പല്ല് കേസെടുത്തത്തിൽ ആഭ്യന്തര അന്വേഷണമുണ്ടാകുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
എന്നാൽ വേടന്റെ അറസ്റ്റിൽ മന്ത്രിയുടെ ആദ്യപ്രതികരണങ്ങൾ ഇങ്ങനെയായിരുന്നില്ല. അറസ്റ്റിനെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് മന്ത്രി ആദ്യം സ്വീകരിച്ചിരുന്നത്. നിലവിലെ മന്ത്രിയുടെ നിലപാട് മാറ്റത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ട്. മന്ത്രിയിൽ നിന്നും ഉണ്ടായ വിമർശനത്തിൽ ഉദ്യോഗസ്ഥർ അമ്പരപ്പിലാണ്. വേടനെ അറസ്റ്റ് ചെയ്തത് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയതിന് ശേഷമാണ്. അറസ്റ്റിന് ശേഷം മന്ത്രി നടപടികളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
Highlights: Forest Minister’s stance reversed, officials say it is a move that will demoralize the army