വിഴിഞ്ഞം തുറമുഖം ഇടതു സർക്കാരിന്റെ നേട്ടം; വി എൻ വാസവൻ, പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് ഗൗതം അദാനി
തിരുവനന്തപുരം(Thiruvananthapuram): സംസ്ഥാനത്തിൻ്റെ വികസന കുതിപ്പിൽ നിർണായക പങ്ക് വഹിക്കാൻ സാധിക്കുന്ന വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുന്ന ചടങ്ങിന് തുടക്കം. പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഇടതുപക്ഷ സർക്കാരിൻ്റെ നേട്ടമാണ് വിഴിഞ്ഞം തുറമുഖം എന്ന് അഭിപ്രായപ്പെട്ടു. രാവിലെ ഹെലികോപ്റ്റർ മാർഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎൽഎമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു
Highlights: vizhinjam port inauguration live update