Local

അമിതവേഗം: പയ്യാവൂരിൽ അപകടം, മൂന്ന് വയസുകാരി മരിച്ചു

കണ്ണൂർ(kanur) : അമിതവേഗത്തിൽ യാത്ര ചെയ്ത കാറിന്റെ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ മൂന്ന് വയസുകാരി മരിച്ചു. പയ്യാവൂർ ചമതച്ചാലിലാണ് ദാരുണമായ സംഭവം. അമ്മൂമ്മയുടെ കൂടെ നടന്നുപോവുകയായിരുന്ന നോറയാണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം.

മലയോര ഹൈവെയിൽ അമിതവേഗത്തിൽ എത്തിയ കാറ്, രണ്ടുപേരെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് റോഡിന്റെ പുറകിലായി ഇടിച്ചു കയറി. ഇതിനിടെയാണ് കുട്ടിയെയും അമ്മൂമ്മയെയും ഇടിച്ചുതെറിപ്പിച്ചത്. മൈൽക്കുറ്റികൾ അടക്കം കാറ് ഇടിച്ചുതകർത്തിരുന്നു.


കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമ്മൂമ്മയെ ചികിത്സയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തിൽപെട്ട വാഹനം പിടിച്ചെടുത്തിട്ടുണ്ട്.

Highlights: Speeding: Accident in Payyavoor, three-year-old girl dies

error: