International

പഹൽഗാം ഭീകരാക്രമണം; ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ ഇൻ്റലിജൻസ് റിപ്പോർട്ട് നൽകി

ന്യൂഡൽഹി(New Delhi): പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജിൻസ് മുന്നറിയിപ്പുണ്ടായിരുന്നതായി റിപ്പോർട്ട്. ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടാകുമെന്നായിരുന്നു ഇന്റെലിജൻസ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും സുരക്ഷ വർധിപ്പിച്ചിരുന്നു.

വിനോദസഞ്ചാരികൾ ഏറെ വരുന്ന ശ്രീനഗറിലെ ടാൽ തടാകം, മുഗൾ ഗാർഡൻ സബർവാൻ പർവ്വതനിരകളുടെ താഴ്‌വര എന്നിവടങ്ങളിൽ ശക്തമായ സുരക്ഷസന്നാഹം ഏർപ്പെടുത്തിയിരുന്നു. ജമ്മു കശ്മീർ ഡി.ജി.പി. ഉൾപ്പടെയുള്ളവർ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് സുരക്ഷ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചത്. എന്നാൽ പഹൽഗാമിൽ ആക്രമണം നടക്കുമെന്ന് ഇന്റെലിജൻസ് റിപ്പോർട്ടില്ലായിരുന്നുവെന്നുമാണ് ഔദ്യോഗീക വൃത്തങ്ങളിൽ നിന്ന് ലഭ്യമാകുന്ന വിവരം.

അതേസമയം, പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ പരിശോധനയും ജാഗ്രതയും തുടരുന്നു. ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമായി മുന്നോട്ടുപോകുന്നതായി സുരക്ഷാ സേന അറിയിച്ചു. ഇതിനിടെ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി ടെലഫോണിൽ സംസാരിച്ചു. ഭീകരാക്രമണത്തെ സംബന്ധിച്ച് ഇരുമന്ത്രിമാരും ചർച്ച നടത്തി. ഇന്നലെ നാവികസേന മേധാവി അഡ്മിറൽ ദിനേഷ് കെ.ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.

അതേസമയം, ഭീകരാക്രമണത്തിൽ പാകിസ്ഥാന് മറുപടി നൽകാനൊരുങ്ങുകയാണ് കര-നാവിക-വ്യോമസേനകൾ. 45 മിസൈൽ ലോഞ്ചറുകൾ അടക്കം പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ കരസേന വാങ്ങും. അറബിക്കടലിൽ എല്ലാ തയ്യാറെടുപ്പും പൂർത്ത പടക്കപ്പലുകളുടെ ചിത്രം നാവികസേന പുറത്തുവിട്ടു.

ഗംഗാ അതിവേഗപാതയിൽ രാത്രിയിലും യുദ്ധവിമാനങ്ങളുടെ ലാൻഡിംഗ് വ്യോമസേന നടത്തി. ഇന്ത്യയുടെ പാകിസ്ഥാനും തമ്മിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനിടെയാണ് കരസേന പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത്.

യുദ്ധസാഹചര്യത്തിൽ റൺവേയ്ക്ക് പകരം എക്സ്പ്രസ് വേ ഉപയോഗിക്കുന്നതിനുള്ള പരിശോധനയാണ് ഗംഗ അതിവേഗ പാതയിൽ വ്യോമസേന പൂർത്തിയാക്കിയത്. റഫാൽ, സുഖോയ്-30 , മിഗ്-29, ജാഗ്വാർ യുദ്ധവിമാനങ്ങൾ പങ്കെടുത്തു. രാത്രി ലാൻഡിംഗും വിജയകരമായി പൂർത്തിയാക്കി. അറബിക്കടലിൽ ഗുജറാത്ത് തീരത്ത നാവികസേനയുടെ ആഭ്യാസപ്രകടനം പൂർത്തിയാക്കി. പടക്കപ്പലിന്റെയും അന്തർവാഹിനിയുടെയും ചിത്രങ്ങൾ ഔദ്യോഗിക ഏക്‌സ് ഹാൻഡിലിൽ കുറിച്ച് നാവികസേന പാക്കിസ്ഥാനുള്ള മുന്നറിയിപ്പ് കൂടി നൽകിയിരിക്കുകയാണ്.

Highlights: Pahalgam terror attack; Earlier, intelligence reports had indicated the possibility of a terrorist attack

error: