അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ച് അപകടം; ഓട്ടോയ്ക്ക് തീ പിടിച്ചു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം(Thiruvananthapuram ): തിരുവനന്തപുരത്ത് അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിരുമല സ്വദേശി സുനിൽ ആണ് മരിച്ചത്. കാര്‍ ഇടിച്ച് ഓട്ടോയ്ക്ക് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 3 മണിയോടെ പട്ടം സെന്റ് മേരീയ് സ്‌കൂളിന് സമീപമാണ് അപകടം.
പട്ടം ജംഗ്ഷനില്‍ നിന്നും അമിത വേഗത്തില്‍ വന്ന കാര്‍ ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിനിടെ ഓട്ടോയ്ക്ക് തീപിടിക്കുകയായിരുന്നു. കാര്‍ മറ്റൊരു ഇരുചക്രവാഹനത്തെയും ഇടിച്ചിട്ടുണ്ട്.
Highlights: auto driver died in thiruvananthapuram pattam accident