ഇന്ത്യയുടെ തിരിച്ചടിയില്‍ സന്തോഷവും അഭിമാനവും, പ്രധാനമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസം’; എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി
കൊച്ചി(Kochi): ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി.തനിക്കും കുടുംബത്തിനുമുണ്ടായ നഷ്ടം നികത്താനാകാത്തതാണെങ്കിലും ഇന്ത്യയുടെ തിരിച്ചടിയില്‍ സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്ന് ആരതി പറഞ്ഞു.
നമുക്ക് വേണ്ടി രാജ്യം ഇത് ചെയ്യുന്നുവെന്നത് സന്തോഷകരമാണ്. നമ്മുടെ മണ്ണിലാണ് ഞങ്ങള്‍ നിന്നിരുന്നത്. ആ മണ്ണിലാണ് അവര്‍ വന്ന് ഒരു ദയയുമില്ലാതെ നിരപരാധകളെ കൊന്നുകളഞ്ഞത്. ഇതുപോലെ ഇന്ത്യ തിരിച്ചടിക്കണം. എനിക്കടക്കം ഉണ്ടായ നഷ്ടം നികത്താനാകില്ല. കണ്ട കാഴ്ചകള്‍ മറക്കാനാകില്ല. പക്ഷേ, ഇന്ത്യക്കാരി എന്നതില്‍ ഇപ്പോള്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നു, ആരതി കൂട്ടിച്ചേര്‍ത്തു.
Highlights:India’s setback brings joy and pride, and trust in the Prime Minister’s words”; N. Ramachandran’s daughter Aarathi.