International

ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം’; യുക്രെയ്ന്‍

കീവ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളാകുന്ന പശ്ചാത്തലത്തില്‍, ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് യുക്രെയ്ന്‍. ഇരു രാജ്യങ്ങളും സുരക്ഷ അപകടത്തിലാക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും പകരം നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും യുക്രെയ്ന്‍ ആവശ്യപ്പെട്ടു. യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയിറക്കിയത്. സമാധാനം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്നും യുക്രെയ്ന്‍ വ്യക്തമാക്കി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളാകുന്ന പശ്ചാത്തലത്തില്‍, ഇരുപക്ഷവും സംയമനം പാലിക്കാനും അര്‍ത്ഥവത്തായ നയതന്ത്ര ഇടപെടല്‍ നടത്താനും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ദക്ഷിണേഷ്യന്‍ മേഖലയിലെ സുരക്ഷാ അപകടത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. എല്ലാ തര്‍ക്ക വിഷയങ്ങള്‍ക്കും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണണം. മേഖലയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളെയും യുക്രെയ്ന്‍ പിന്തുണയ്ക്കും’ പ്രസ്താവന കൂട്ടിച്ചേര്‍ത്തു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും സമാധാനം നിലനിര്‍ത്തുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Highlights: India and Pakistan should exercise restraint’: Ukraine

error: