റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ ഡ്രോണ്‍ ആക്രമണം; പാക്ക് സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ മാറ്റി
റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. രാത്രി എട്ടിന് പാകിസ്ഥാന് സൂപ്പര്‍ലീഗ് മത്സരം നടക്കാനിരിക്കെയാണ് ആക്രമണം. പിഎസ്എല്ലില്‍ പെഷവാര്‍ സാല്‍മിയും കറാച്ചി കിങ്സും തമ്മിലാണ് ഇന്നത്തെ മത്സരം. ഇന്ത്യയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ബാക്കിയുള്ള പാകിസ്ഥാന് സൂപ്പര്‍ ലീഗ് മത്സരങ്ങളെല്ലാം ദോഹ, ദുബായ് എന്നിവിടങ്ങളിലേക്ക് മാറ്റാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. റാവല്‍പിണ്ടില്‍ ഇന്ന് നടക്കേണ്ട മത്സരം റദ്ദാക്കി.
ഇന്ത്യയിലെ 15 സൈനിക കേന്ദ്രങ്ങളില്‍ ഡ്രോണുകളും മിസൈലുകളും തൊടുത്ത് ആക്രമിക്കാനുള്ള പാക് ശ്രമത്തിന് പിന്നാലെയാണ് റാവില്‍പിണ്ടിയിലെ തിരിച്ചടി. സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാനുള്ള പാക്ക് ശ്രമങ്ങളെ റഷ്യന്‍ നിര്‍മ്മിത എസ്–400 വ്യോമപ്രതിരോധ സംവിധാനമായ സുദര്ശന് ചക്ര ഉപയോഗിച്ചു നേരിട്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതിന് പിന്നാലെ രാവിലെ ഇന്ത്യന്‍ സേന തിരിച്ചടിച്ചു. നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
Highlights: Drone attack at Rawalpindi stadium; Pakistan Super League matches postponed