National

ജമ്മുവില്‍ കില്ലര്‍ ഡ്രോണുകള്‍; എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് പാക്ക് ആക്രമണം; 20 മിസൈലുകള്‍ തകര്‍ത്തു

ന്യൂഡൽഹി(New Delhi) ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണം. ജമ്മുവിൽ തുടർച്ചയായി അപായ സൈറനുകൾ മുഴങ്ങുന്നു. വ്യാപകമായി സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായി നാട്ടുകാർ. ജമ്മുകശ്മീരിലെ സാംബയിൽ കനത്ത വെടിവയ്പ് തുടരുകയാണ്. ആർഎസ് പുര, അർണിയ, അഖ്നൂർ എന്നിവിടങ്ങളിലും പാക്ക് വെടിവെയ്പ്പുണ്ടെന്നാണ് റിപ്പോർട്ട്.

ജമ്മുവിൽ പാകിസ്ഥാൻ കില്ലർ ഡ്രോണുകൾ പ്രയോഗിച്ചെന്നാണ് വിവരം. ലോയിറ്ററിങ് മ്യൂണിഷൻ ആണ് പാകിസ്ഥാൻ പ്രയോഗിച്ചത്. ആക്രമിക്കേണ്ട സ്ഥലം തിരിച്ചറിഞ്ഞശേഷം ലൊക്കേഷൻ ലോക്ക് ചെയ്യുന്ന തരം ഡ്രോണുകളാണിവ. അതുവരെ നിരീക്ഷണ പറക്കൽ നടത്തും. റഡാറുകളുടെ കണ്ണ് വെട്ടിക്കാനുള്ള ശേഷിയുള്ള ഡ്രോണുകൾക്ക് 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെയാണ് പരിധി. സഞ്ചരിക്കുന്നതോ അല്ലാത്തതോ ആയ ലക്ഷ്യങ്ങൾ തകർക്കാൻ ഇവയ്ക്ക് സാധിക്കും.

ജമ്മു സർവകലാശാലയ്ക്ക് സമീപം 2 ഡ്രോണുകൾ വെടിവച്ചിട്ടിട്ടുണ്ട്. ജമ്മുവിൽ തുടർച്ചയായി അപായ സൈറനുകൾ മുഴങ്ങുന്നുണ്ട്. പാക്ക് ആക്രമണങ്ങളെ ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങൾ നേരിടുന്നുണ്ട്. 20 മിസൈലുകൾ തകർത്തു. മുൻകരുതലായി ജമ്മുവിൽ വെളിച്ചം അണച്ചു. രാജസ്ഥാനിലും പഞ്ചാബിലെ ഗുരുദാസ്പൂരിലും ലൈറ്റുകൾ അണച്ചു. പഞ്ചാബിലെ പഠാൻകോട്ടിലും ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു.

Highlights: Killer drones in Jammu; Pak attacks airport; 20 missiles destroyed

error: