കത്തോലിക്ക സഭയ്ക്ക് പുതിയ ഇടയന്‍; മാര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ മാര്‍പാപ്പയായി തെരഞ്ഞെടുത്തു
വത്തിക്കാന്‍ സിറ്റി(vatican city): കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായ് ഒരു അമേരിക്കന്‍ കര്‍ദിനാള്‍ പോപ്പായി തെരഞ്ഞെടുക്കപ്പെട്ടു. റോബര്‍ട്ട് പ്രെവോസ്റ്റ് (69) ആണ് പുതിയ പോപ്പ്. ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ചാണ് അദ്ദേഹം അധികാരത്തില്‍ എത്തുന്നത്.
കര്‍ദ്ദിനാളുകളുടെ കോണ്‍ക്ലേവില്‍ വത്തിക്കാനില്‍ ഒത്തുചേര്‍ന്ന വോട്ടെടുപ്പിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 607ന് സിസ്‌റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് പുറത്തുവന്ന വെളുത്ത പുക പുതിയ പോണ്ടിഫിന്റെ തെരഞ്ഞെടുപ്പിനുള്ള സൂചനയായി.
പെറുവില്‍ ദീര്‍ഘകാലം മിഷനറിയായി പ്രവര്‍ത്തിച്ച പ്രെവോസ്റ്റ് പിന്നീട് വത്തിക്കാനിലെ ബിഷപ്പുമാരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അത്യന്തം പ്രധാനപ്പെട്ട ഓഫീസ് നയിച്ച വ്യക്തിയുമാണ്.
Highlights: Mar Robert F. Prevost elected as New pope