NatureTop Stories

‘പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കണം’: നിര്‍ണായക പ്രഖ്യാപനവുമായി ഇന്ത്യ

ന്യൂഡൽഹി(New Delhi): പാക് അധീന കശ്മീർ ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന നിർണായക പ്രഖ്യാപനവുമായി ഇന്ത്യ. കശ്മീരിൽ നിലനിൽക്കുന്ന ഏക വിഷയം പാക് അധീന കശ്മീർ സംബന്ധിച്ചുള്ളത് മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ദീർഘകാലമായി ഇന്ത്യയ്ക്കുള്ളതെന്നും ആ നയത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശം വിട്ടുതരിക എന്നതാണ് ഇപ്പോഴുള്ള പ്രധാനപ്പെട്ട വിഷയമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇന്ത്യൻ സേനയുടെ കരുത്താണ് പാകിസ്ഥാനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്. വെടിനിർത്തൽ ധാരണയിൽ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യയുടെ നയം പല ലോക നേതാക്കളും പാകിസ്താനെ അറിയിച്ചിട്ടുണ്ടാകും. എന്നാൽ, ആരും മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂറിന്റെയും തുടർന്നുള്ള സൈനിക നടപടികളുടെയും സാഹചര്യത്തിൽ ഇന്ത്യയുടെയും അമേരിക്കയുടെയും നേതാക്കൾ തമ്മിൽ വികസിച്ചുകൊണ്ടിരിക്കുന്ന സൈനിക സാഹചര്യത്തെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. ഈ ചർച്ചകളിൽ ഒന്നിലും വ്യാപാര വിഷയം ഉയർന്നുവന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ഭീകരരെ പിന്തുണയ്ക്കുന്നിടത്തോളം സിന്ധുനദീജല കരാർ മരവിപ്പിച്ചത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Highlights: ‘Pakistan Occupied Kashmir should be returned to India’: India makes a crucial announcement

error: