കാനഡയിൽ മാർക്ക് കാർണി മന്ത്രിസഭ; ഇന്ത്യൻ വംശജ അനിത ആനന്ദ് പുതിയ വിദേശകാര്യമന്ത്രി
കാനഡ(Canada): കാനഡയിൽ മാർക്ക് കാർണി മന്ത്രിസഭ രൂപീകൃതമായി. മന്ത്രിസഭയിലെ 28 കാബിനറ്റ് മന്ത്രിമാരിൽ 24 പേർ പുതുമുഖങ്ങളാണ്. ഇന്ത്യൻ വംശജയായ അനിത ആനന്ദ് ആണ് പുതിയ വിദേശ കാര്യ മന്ത്രി. അനിത ആനന്ദ് നേരത്തെ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്. മനീന്ദർ സിംഗ് സന്ധു അന്താരാഷ്ട്ര വ്യാപാര മന്ത്രിയാകും.
മന്ത്രിസഭ രൂപീകൃതമായതിന് പിന്നാലെയുളള ആദ്യ മന്ത്രിസഭായോഗം ഇന്ന് നടക്കും. ഈ മാസം 27നാണ് പാർലമെന്റ് സമ്മേളനം.
Highlights: Mark Carney ministry in Canada; Indian-origin Anita Anand is the new Foreign Minister.