KeralaTop Stories

പ്ലസ് വൺ പ്രവേശന നടപടികൾക്ക് തുടക്കം; വെബ്സൈറ്റിലൂടെ വൈകിട്ട് 4 മുതൽ അപേക്ഷിക്കാം, അവസാന തീയതി മെയ് 21

തിരുവനന്തപുരം(Thiruvananthapuram): സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ. ഏകജാലക സംവിധാനത്തിലുള്ള ഹയർ സെക്കണ്ടറി വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വൈകിട്ട് നാല് മുതൽ അപേക്ഷ സമർപ്പിക്കാനാകും. ഈ മാസം 21 വരെയാണ് അപേക്ഷ നൽകാനാകുക. ഒരു റവന്യൂ ജില്ലയിലെ സ്കൂളുകൾക്കെല്ലാമായി ഒരൊറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാകും.

സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കായി സ്കൂളുകളിൽ ഹെൽപ് ഡെസ്ക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള അപേക്ഷകളും ഇന്ന് മുതൽ സമർപ്പിക്കാം. പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്‍റ് മേയ് 24നും ഒന്നാം അലോട്ട്മെന്‍റ് ജൂൺ രണ്ടിനും പ്രസിദ്ധീകരിക്കും.

Highlights: Plus One admission process begins; Applications can be made through the website from 4 pm, last date is May 21

error: