National

ജമ്മു കശ്മീരിലെ അവന്തിപോരയിൽ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍(Sree Nagar): ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സൗത്ത് കശ്മീരിലെ അവന്തിപോരയിലെ ത്രാലില്‍ ആണ് ഏറ്റുമുട്ടല്‍. ശക്തമായ വെടിവെപ്പാണ് മേഖലയില്‍ നടന്നത്. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരവാദികളെ നേരിടുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരവാദികള്‍ക്കെതിരെ സുരക്ഷാസേന നീക്കം തുടങ്ങിയത്. അവന്തിപോരയിലെ ത്രാല്‍, നാദേര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്നാണ് ജമ്മു കശ്മീര്‍ പോലീസ് എക്‌സില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഭീകരവാദികളെ സുരക്ഷാസേന വളഞ്ഞുവെന്നാണ് വിവരം.

Highlights: Encounter between terrorists and security forces in Awantipora, Jammu and Kashmir

error: