Tech

മസ്​കിന്റെ സ്വപ്നങ്ങൾ യാഥാർഥ്യത്തിലേക്കോ ! കിടിലൻ നൃത്തച്ചുവടുകളുമായി ഒപ്റ്റിമസ്

എക്കാലത്തെയും ഏറ്റവും മികച്ച ഉപകരണം എന്ന വിശേഷണത്തോടെയാണ് ടെസ്‌ല മേധാവി ഇലോണ്‍ മസ്ക് ഹ്യൂമനോയിഡ് റോബട്ടായ ഒപ്റ്റിമസിനെ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ആ വാദം ശരിയാണെന്ന് തെളിയിക്കുകയാണ് ഇലോൺ മസ്ക് എക്സിൽ പങ്കുവെച്ച ഒരു വീഡിയോ. ഒപ്റ്റിമസ് ഒരു മനുഷ്യനെപ്പോലെ അനായാസം നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഈ വീഡിയോ, റോബട്ടിക് സാങ്കേതിക വിദ്യയുടെ പുരോഗതി വ്യക്തമാക്കുന്നതാണ്.

2022-ലാണ്, ഒപ്റ്റിമസ് ഒരു പ്രാഥമിക രൂപത്തിൽ അവതരിപ്പിച്ചത്. 2023-ൽ, ജനറേഷൻ 2 ഒപ്റ്റിമസ് പുറത്തിറങ്ങി, ഇതിൽ കൂടുതൽ മെച്ചപ്പെട്ട ശരീരഭാഗങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. ടെസ്​ലയുടെ ഓട്ടോപൈലറ്റ് സാങ്കേതിക വിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒപ്റ്റിമസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ റിയൽ-ടൈം വിഷൻ, ഒബ്ജക്ട് റെക്കഗ്നിഷൻ, ഒപ്പം നാവിഗേഷൻ കഴിവുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

റോബട്ടിന്റെ കൈകളും കാലുകളും 11 ഡിഗ്രീ ഓഫ് ഫ്രീഡം (DoF) ഉള്ളവയാണ്, ഇത് അതിന് വളരെ സങ്കീർണമായ ചലനങ്ങൾ നിർവഹിക്കാൻ സാധ്യതയേകുന്നു. ഈ വീഡിയോയിലൂടെ ഇലോൺ മസ്‌ക് തന്റെ ദീർഘകാല സ്വപ്നങ്ങളിലൊന്നായ മനുഷ്യസമാന റോബോട്ടുകളുടെ യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഒപ്റ്റിമസിന്റെ ഈ പുരോഗതി വ്യാവസായിക മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.

Highlights: Are Musk’s dreams coming true? Optimus Prime with amazing dance moves

error: