പീച്ചി ഡാം റിസർവേയറിൽ കുടുങ്ങിയ കുട്ടിയാന ചരിഞ്ഞു
തൃശൂർ: പീച്ചി ഡാം റിസർവോയറിൽ ചെളിക്കുണ്ടിൽ കുടുങ്ങിയ കുട്ടിയാന ചരിഞ്ഞു. തൃശൂർ വാണിയംപാറയിലാണ് സംഭവം.
ആനയുടെ പ്രസവത്തിന് പിന്നാലെ കുട്ടി ചെളിക്കുണ്ടിൽ കുടുങ്ങുകയായിരുന്നു. വനപാലകരെത്തി കാട്ടാനക്കുട്ടിയെ ചെളിയിൽ നിന്ന് പുറത്തെടുക്കാൻ ശ്രമം നടത്തിയിരുന്നു. അതേസമയം, ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരുന്നത് വനപാലകർക്ക് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി ഉയർത്തിയിരുന്നു.
Highlights: Baby elephant dies after getting stuck in Peechi Dam reservoir