നാല് ലക്ഷം രൂപയുടെ തത്തമ്മ പഴ്സ്! മൾട്ടി കളർ ഗൗണിൽ കാനിലെത്തി ഉർവശി റൗട്ടേല
ലോകം മുഴുവൻ ഉറ്റുനോക്കുന്ന വേദിയാണ് കാൻ ഫിലിം ഫെസ്റ്റിവൽ. എഴുപത്തിയെട്ടാമത് കാൻ ചലച്ചിത്ര മേളയ്ക്ക് ചൊവ്വാഴ്ച തുടക്കം കുറിച്ചു. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ദിവസം റെഡ് കാർപെറ്റിലെത്തി സോഷ്യൽ മീഡിയയിലും വാർത്തകളിലും ഇടം പിടിച്ചിരിക്കുകയാണ് നടി ഉർവശി റൗട്ടേല. ഫിലിപ്പിനോ ഫാഷൻ ഡിസൈനറായ മൈക്കൽ സിൻകോയുടെ മൾട്ടി കളർ ഗൗണിലാണ് ഉർവശി റെഡ് കാർപെറ്റിലെത്തിയത്.
പാര്‍തിര്‍ ഉന്‍ ജൗര്‍ എന്ന ചിത്രത്തിന്റെ സ്ക്രീനിങ്ങിനോട് അനുബന്ധിച്ചാണ് നടി റെഡ് കാര്‍പെറ്റിലെത്തിയത്. എന്നാൽ ഉർവശിയുടെ റെഡ് കാർപെറ്റ് ലുക്കിനെതിരെ വ്യാപക ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നാലു ലക്ഷം രൂപയുടെ തത്തയുടെ ആകൃതിയിലുള്ള പഴ്സ്, പല നിറത്തിലുള്ള കല്ലുകള്‍ പതിച്ച ടിയാരയും കമ്മലുകളുമൊക്കെ ധരിച്ചായിരുന്നു റെഡ് കാർപെറ്റിലേക്കുള്ള ഉർവശിയുടെ വരവ്. നീല, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള സ്ട്രാപ്ലെസ്സ് ഗൗൺ ആണ് ഉർവശി ധരിച്ചിരുന്നത്.
ഗൗണിന് ചേരുന്ന തരത്തിൽ മൾട്ടി കളർ ടിയാരയാണ് നടി തലയിൽ അണിഞ്ഞത്. ഉർവശിയുടെ ഔട്ട്ഫിറ്റിനേക്കാളും നടിയുടെ കൈയിലിരുന്ന തത്തയുടെ ആകൃതിയിലുള്ള പഴ്സിലാണ് സോഷ്യൽ മീഡിയയുടെ കണ്ണുകളുടക്കിയത്. ക്രിസ്റ്റലുകള്‍ പതിച്ച ബഹുവര്‍ണത്തിലുള്ള ഈ പഴ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ജീഡിത്ത് ലെയ്ബറാണ്. 4,68,064 രൂപയാണ് ഇതിന്റെ വില.
പഴയകാല ഫെയ്റിടെയ്ല്‍ രാജകുമാരിയെ അനുസ്മരിപ്പിക്കുന്ന ഉര്‍വശിയുടെ ലുക്കിനെ വിമര്‍ശിക്കുന്നവരും കുറവല്ല. ‘സോ ബ്യൂട്ടിഫുള്‍, സോ എലഗന്റ്..ലുക്കിങ് ലൈക്ക് എ ഡിസൈന്‍ മെഷിന് സ്റ്റുഡിയോ’ എന്നാണ് ഒരാള്‍ വിമര്‍ശിച്ചത്. ‘ഡാക്കു മഹാരാജ് ഫെസ്റ്റിവലിലെത്തിയപ്പോള്‍’ എന്നും ഭൂരിഭാഗം പേർ കുറിച്ചിട്ടുണ്ട്.
അതേസമയം ഉർവശിയുടെ വസ്ത്രം കൊള്ളാമെന്നും മേക്കപ്പ് ആണ് ഓവറായതെന്നും ചിലർ കുറിച്ചു. ‘ഇത് എന്തൊരു ലുക്ക് ആണ്’ എന്നും ചിലർ ചോദിക്കുന്നുണ്ട്. അതേസമയം ഉർവശിയെ പിന്തുണയ്ക്കുന്നവരും കുറവല്ല.
Highlights: Urvashi Rautela arrives at Cannes in a multi-coloured gown carrying a four lakh rupees’ worth of Tatthamma purse