KeralaTop Stories

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ച് വനം വകുപ്പ്; 3 സംഘങ്ങളായി തിരിഞ്ഞ് തെരച്ചില്‍

മലപ്പുറം(Malappuram): കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ച് വനം വകുപ്പ്. ചീഫ് വെ വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ ആര്‍ ആര്‍ടി സംഘമാണ് ദൗത്യം നയിക്കുന്നത്. കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങയില്‍ നിന്ന് കുംങ്കിയാനകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി പരിസരത്ത് സ്ഥാപിച്ച 50 ക്യാമറകളിലൂടെ കടുവയുടെ സാന്നിധ്യമുള്ള സ്ഥലം കണ്ടെത്താനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഇതിനുശേഷമാകും മയക്കുവെടിവെയ്ക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുക. മൂന്ന് സംഘമായി തിരിഞ്ഞാണ് കടുവയ്ക്കായി നിലവില്‍ തിരച്ചില്‍ നടത്തുന്നത്. ഇന്നലെ രാവിലെയാണ് കാളികാവ് അടക്കാകുണ്ടിലെ റബര്‍ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്.

Highlights: Forest department launches mission to capture the man-eating tiger in Kalikavu.

error: