Sports

മാനദണ്ഡങ്ങൾ പാലിച്ചില്ല; ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ലൈസൻസ് നിഷേധിച്ചു

കൊച്ചി(Kochi): കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ് ലൈസൻസ് നിഷേധിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചിട്ടുണ്ട്.

ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിന് മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി 2025-26 സീസണിലേക്കുള്ള ലൈസൻസ് പുതുക്കി നൽകിയില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, ഇത് കബ്ബിന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ബ്ലാസ്റ്റേഴ്‌സ് പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളായ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒ‍ഡിഷ എഫ്സി, ഹൈദരാബാദ് എഫ്സി, മുഹമ്മദൻ ക്ലബ്ബുകൾക്കും പ്രീമിയർ വൺ ലൈസൻസ് നേടാൻ സാധിച്ചിട്ടില്ല. പഞ്ചാബ് എഫ്സിക്കു മാത്രമാണ് ഉപാധികളില്ലാതെ ലൈസൻസ് അനുവദിച്ചിരിക്കുന്നത്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, മുംബൈ സിറ്റി, ബെംഗളൂരു ക്ലബ്ബുകൾക്ക് ഉപാധികളോടെ ലൈസൻസ് ലഭിച്ചിട്ടുണ്ട്.

Highlights: Blasters denied license for next season for not meeting criteria

error: