International

യുദ്ധം ഉടന്‍ അവസാനിക്കില്ലെന്ന സൂചനകളുമായി റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ച

1945ന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടന്നിട്ടും റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ഉടന്‍ അവസാനിക്കില്ലെന്ന സൂചനകളുമായി 2022ന് ശേഷമുള്ള നേരിട്ടുള്ള സമാധാന ചര്‍ച്ച. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെയും യുക്രൈന്‍ പ്രസിഡന്റ വൊളോഡിമിര്‍ സെലന്‍സ്‌കിയുടേയും അസാന്നിധ്യത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ തടവുകാരെ കൈമാറുന്നതിന് ധാരണയായി. യുക്രെയ്ന്‍ പ്രതിനിധികള്‍ സൈനിക വേഷത്തിലാണ് ചര്‍ച്ചകളില്‍ ഭാഗമായത്. ഇരുവിഭാഗം പ്രതിനിധികള്‍ക്കുമിടയില്‍ ഹസ്തദാനം പോലും നടന്നില്ലെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചര്‍ച്ച രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേയ്ക്കും ശക്തമായ എതിര്‍പ്പ് പ്രതിനിധികള്‍ക്കിടയിലുണ്ടായി. ഒരു തരത്തിലും അംഗീകരിക്കാനാവാത്ത ആവശ്യങ്ങളാണ് റഷ്യയുടേതെന്നാണ് യുക്രെയ്ന്‍ പ്രതിനിധി വിശദമാക്കിയത് വെടിനിര്‍ത്തല്‍ കരാറിന് പകരമായി യുക്രെയ്‌നോട് സൈനികരെ അവരുടെ തന്നെ സ്വാധീന മേഖലയില്‍ നിന്ന് പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നുവെന്നാണ് യുക്രെയ്ന്‍ പ്രതിനിധി പ്രതികരിക്കുന്നത്. ഇരു പക്ഷങ്ങളും ആയിരം യുദ്ധ തടവുകാരെ വീതം കൈമാറാും സമാധാന ചര്‍ച്ചയില്‍ ധാരണയായി. ആദ്യ ഘട്ട സമാധാന ചര്‍ച്ചയാണ് കഴിഞ്ഞത്. അടുത്ത ഘട്ടത്തില്‍ പുടിനും സെലന്‍സ്‌കിയും തമ്മില്‍ ആകണമെന്നാണ് യുക്രൈന്‍ പ്രതിരോധ മന്ത്രി വിശദമാക്കുന്നത്.

Highlights : “Russia-Ukraine peace talks hint that the war won’t end soon”

error: