National

ഒഡീഷയിൽ മിന്നലേറ്റ് 9 മരണം

ഭുവന്വേശ്വര്‍ (Bhubaneswar): ഒഡിഷയില്‍ മിന്നലേറ്റ് 9 പേര്‍ മരിച്ചു. ആറ് സ്ത്രീകളും രണ്ട് കുട്ടികളും അടക്കമാണ് 9 പേര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളില്‍ അനുഭവപ്പെട്ട കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലിലാണ് സംഭവം. നിരവധിപ്പേര്‍ക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് പലയിടങ്ങളിലും മുന്നറിയിപ്പ് നല്‍കിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുര്‍ദ, നയാഗഞ്ച്, ജജ്രൂര്‍, ബലാസോര്‍, ഗഞ്ചം അടക്കമുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ടായിരുന്നു നല്‍കിയിരുന്നത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 65കാരന് മിന്നലേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. ധരംശാലയ്ക്ക് സമീപത്തെ ഭുരുസാഹി ഗ്രാമത്തില്‍ മണ്‍വീടിന് സമീപത്തെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന കൗമാരക്കാര്‍ക്കും മിന്നലേറ്റ് ദാരുണാന്ത്യം സംഭവിച്ചു.

Highlights: 9 killed in lightning strike in Odisha

error: